കട്ടയിൽകോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
ഒക്ടോബർ 3 വ്യാഴം മുതൽ ഒക്ടോബർ 13 ഞായർ വരെ
നവരാത്രി മഹോത്സവ ദിനങ്ങളിൽ…
ഗണപതി ഹോമം, പുഷ്പാലങ്കാരം, നവരാത്രി പൂജയും വിളക്കും, വിശേഷാൽ മുഖ ചാർത്ത്, പൂമൂടൽ, വിശേഷാൽ ഭഗവതി സേവ, ദേവീ ഭാഗവത പാരായണം, വിശേഷാൽ നിവേദ്യങ്ങൾ, നവരാത്രീ സദ്യ, ദീപാലങ്കാരം, സ്‌റ്റേജ് കലാപരിപരിപാടികൾ എന്നിവ വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ജനങ്ങൾ ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പേടേണ്ടതാണ്.
നവരാത്രി ദിനങ്ങളിൽ അരങ്ങേറ്റം ഉൾപ്പെടെയുള്ള കലാപരിപാടികൾ തിരുസന്നിധിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും ഒപ്പം പരസ്യം നൽകുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്.
മൊബൈൽ നമ്പർ: 8547872795, 9961262075

















