ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കോട്ടറ മാടൻ നടയിലെ തിരുവാതിര വിളക്ക് മഹോത്സവം ജനുവരി 13 ന് നടന്നു. വെളുപ്പിന് ഹരി, അരുൺ തുടങ്ങിയ തന്ത്രിമാരുടെ നേതൃത്വത്തിൽ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച് കലശപൂജ, പൊങ്കാല, സമൂഹസദ്യ, സ്പെഷ്യൽ ദീപാരാധന, ഭഗവതിസേവ, വർല കേരള വാദ്യ സംഘം പി ഷൈജകുമാർ, കലാമണ്ഡലം അനന്തു എന്നിവർ നേതൃത്വം നൽകിയ ചെണ്ടമേളം, സ്പെഷ്യൽ വിളക്ക്, ആകാശദീപകാഴ്ച എന്നീ പരിപാടികളോട് കൂടി ഉത്സവം സമാപിച്ചു.

വി ശിവാനന്ദൻ (75) അന്തരിച്ചു
ആറ്റിങ്ങൽ: കിഴുവിലം പാവൂർക്കോണത്ത് ശിവനിലയത്തിൽ വി ശിവാനന്ദൻ (75) അന്തരിച്ചു. ഭാര്യ|: സാനേഹലത....