ആറ്റിങ്ങൽ: വലിയകുന്ന് ജയഭാരത് റോഡിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് 40,000 രൂപയോളം മോഷ്ടിച്ചു. ജയ് ഭാരത് ഹോട്ടൽ റാമിൽ സുദേവന്റെ വീട്ടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ അപഹരിച്ചു. സുദേവന്റെ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ വീട്ടിൽ ആരും ഇല്ലായിരുന്നു. ഈ വീടിന്റെ എതിർവശത്തുള്ള പഞ്ചവടിയിൽ സുഷാജിന്റെ വീട്ടിലും സമാനരീതിയിൽ പാര കമ്പി ഉപയോഗിച്ച് കതക് വെട്ടിപ്പൊളിച്ച് അകത്തുകയറി. സുഷാജു കഴിഞ്ഞ ദിവസമാണ് വീട് പൂട്ടിയിട്ട് വിദേശത്തേക്ക് പോയത്. ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ റസിഡൻസ് അസോസിയേഷന്റെ ക്യാമറകൾ പരിശോധിച്ചാൽ മാത്രമേ പ്രതികളെക്കുറിച്ച് വിശദ വിവരം പോലീസിന് ലഭ്യമാകൂ.

കേരള ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന് ജീവനൊടുക്കി
കൊച്ചി: എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. കുറുമശ്ശേരി...