അഞ്ച് മണിക്കൂർ നീണ്ട തെരച്ചിൽ; തൊടുപുഴയിൽ നിന്നും അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Aug 29, 2022

seena

തൊടുപുഴ: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് മരിച്ചത്. സോമൻ, അമ്മ തങ്കമ്മ‌, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പുലർച്ചെ നാല് മണിയോടെ കുടയത്തൂർ സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിക്ക് മുകളിലാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് അതിതീവ്രമഴയാണ് ഇന്നലെ പെയ്തത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഞ്ച് പേരും മരണത്തിന് കീഴടങ്ങി. തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

cake tower new
LATEST NEWS