തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

Apr 17, 2024

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി എഴിന് വടക്കുനാഥ ക്ഷേത്ര മൈതാനത്തു വെടിക്കെട്ടിന് തുടക്കമാകും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടര്‍ന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിള്‍ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം.

വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകയും ഇത്തവണയുണ്ട്. ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല.

നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും. 19നാണ് പൂരം.

LATEST NEWS
ബി. ലിസ (56) നിര്യാതയായി

ബി. ലിസ (56) നിര്യാതയായി

വക്കം: ആങ്ങാവിളയ്ക്ക് സമീപം ബംഗ്ലാവിൽ ബി. ലിസ (56) നിര്യാതയായി. ഭർത്താവ്: ബി കെ സുരേഷ് ബാബു (Rtd...

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലഹരി മുക്ത ക്യാമ്പയിൻ ഉപജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലഹരി മുക്ത ക്യാമ്പയിൻ ഉപജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല സംഘടിപ്പിച്ച ലഹരിമുക്ത...