ആശ്വാസം; വയനാട്ടിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി

Jun 24, 2024

seena

വയനാട്: കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്ച രാത്രിയോടെയാണ് കടുവ കുടുങ്ങിയത്. പശുക്കളെ കൊന്ന തൊഴുത്തിന് സമീപം കടുവ വീണ്ടുമെത്തിയിരുന്നു. പത്തു വയസ്സുള്ള തോല്‍പ്പെട്ടി 17 എന്ന ആണ്‍ കടുവയാണ് കൂട്ടിലായത്.

മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. ബെന്നിയുടെ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്.

കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ ഇന്നലെ നടുറോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു. അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാ​ഗമായി പൂതാടി പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

cake tower new
LATEST NEWS
‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

‘മോശം കാലാവസ്ഥയെന്ന വാദം പച്ചക്കള്ളം’; സർവീസുകൾ മുടങ്ങിയതിൽ സ്പൈസ് ജെറ്റിനെതിരെ രൂക്ഷവിമർശനവുമായി സിയാൽ

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച്...