വാഹനാപകടത്തിൽ 3 വയസുകാരി മരണപെട്ടു

Aug 5, 2022

seena

തിരുവനന്തപുരം: പാറശ്ശാലയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ 3 വയസ്സുകാരി മരിച്ചു. മാതാപിതാക്കൾക്ക് ​ഗുരുതര പരിക്ക്. അമിത വേഗതയിലെത്തിയ ടിപ്പർ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തു
വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ മാതാപിതാക്കളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളിയിക്കാവിള സ്വദേശികളായ പോള്‍ രാജിന്റെയും അശ്വിനിയുടെയും മകള്‍ ഋതികയാണ് മരിച്ചത്. പോള്‍ രാജും അശ്വിനിയും ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പാറശാല താലൂക്ക് ആശുപത്രിയിലെത്തി മടങ്ങിയ കുടുംബം സഞ്ചരിച്ച ബൈക്കിലാണ് ടിപ്പര്‍ ഇടിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തുള്ള മതിലിലും ഇടിച്ച് മറിഞ്ഞാണ് ടിപ്പർ നിന്നത്. ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

cake tower new
LATEST NEWS
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?

വരിക്കാര്‍ക്ക് തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം ആശുപത്രി...