ഷി ടെക്‌നിഷ്യൻ കോഴ്സ് സെന്റർ ഉത്‌ഘാടനം ചെയ്തു

Oct 26, 2021

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി വനിതകൾക്കായി ഷി ടെക്‌നിഷ്യൻ കോഴ്സ് നടത്തുന്ന ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയുടെ പുതിയ ഇൻസ്റ്റിറ്റ്യൂട്ട് സമുചയം അഡ്വ: വി. കെ. പ്രശാന്ത്‌ എം എൽഎയുടെ അദ്ധ്യക്ഷതയിൽ വിദ്യാദ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കവടിയാർ ടി വി എസ് ടവറിലാണ് പുതിയ കെട്ടിടം ആരംഭിച്ചിരിക്കുന്നത്.

ടിഎംസിയുടെ മൊബൈല്‍ ടെക്‌നിക്കല്‍ ട്രയിനിങ് കോഴ്‌സുകള്‍ ഇതിനോടകംതന്നെ ജില്ലയിൽ ജനശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. കാരണം വനിതകള്‍ക്ക് മൊബൈല്‍ ടെക്‌നിക്ക്ല്‍ ട്രെയിങ്ങ് നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാകും ടിഎംസി. വളരെ വേഗത്തില്‍ ചുരുങ്ങിയ കാലയളവില്‍ Mobile phone Hardware and Software റിപ്പയറിങ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കി ജോലിക്ക് അനുയോജ്യരാകുന്നു. ഇതിനോടൊപ്പം സൗജന്യ Tool Kitകളും സൗജന്യ Industrial Trainingഉം നല്‍കുന്നു. കൂടാതെ വ്യത്യസ്ത മേഖലയിലെ experienced technicianമാരുടെ സേവനവും അവരുടെ ടിപ്‌സുകളും സര്‍വീസ് മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ മുതല്‍കൂട്ടാകുന്നു.

മാറുന്ന കാലഘട്ടത്തിനൊപ്പം അനുയോജ്യമായ കോഴ്‌സുകളും ജോലിസാധ്യതകളും പരിഗണിക്കാത്തതാണ് പുതിയ തലമുറയിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി തുടരുന്നതിന്റെ പ്രധാന കാരണം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് TMC Mobile Technology യുവതി യുവാക്കള്‍ക്കായി Mobile Technician Courseകള്‍ നടത്തിവരുന്നത്.

പഠിച്ചിറങ്ങുന്ന വനിതകള്‍ക്ക് പ്ലേസ്‌മെന്റ് കണ്ടെത്തി കൊടുക്കുന്നതിനൊപ്പം പുറത്ത് പോയി ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തമായി ഷോപ് നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വീട്ടില്‍ ഇരുന്നുതന്നെ ജോലി ചെയ്യുവാനുള്ള സാഹചര്യവും TMC Mobile Technology നല്‍കുന്നു.

For more details 9995300007, 9037080007
TMC institute of mobile technology KOWDYIAR., PATTOM road trivandrum

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...