തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളു ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കി ഉത്തരവിറങ്ങി. ഈ മാസം 13 വരെ അപേക്ഷിക്കാം. കലക്ടറുടെ സാന്നിധ്യത്തില്‍ നേരിട്ടായിരുന്നു ഇതുവരെ ലേലം നടന്നിരുന്നത്. 5170 ഷാപ്പുകളാണ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം നടത്തുന്നത്. ഒരു ഗ്രൂപ്പില്‍ അഞ്ചു മുതല്‍ ഏഴു വരെ ഷാപ്പുകള്‍ ഉണ്ടാകും. ഓരോന്നിന്റെയും വാടക നിശ്ചയിച്ചിട്ടുണ്ട്. ഒന്നിലധികം പേര്‍ ഒരു ഷാപ്പിനായോ, ഗ്രൂപ്പിനായോ അപേക്ഷിക്കുകയാണെങ്കില്‍ നറുക്കെടുപ്പിലൂടെയാകും ഉടമയെ തീരുമാനിക്കുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ വഴി കള്ളുഷാപ്പുകള്‍ ലേലം നടത്തുന്നത്.
‘ദലിതുകള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല’; രാംലീല മൈതാനിയിലെ ശുദ്ധികലശത്തില്‍ രോഷാകുലനായി ഖാര്‍ഗെ
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാംലീല മൈതാനിയില്‍ തന്റെ പ്രസംഗത്തിനു പിന്നാലെ ഹിന്ദുത്വ സംഘടന ശുദ്ധികലശം...
















