ആറ്റിങ്ങൽ: എല്ലാ മാസങ്ങളിലും ഏകദിന വിസ്മയ യാത്ര ഒരുക്കി ടൂറിസം കോ, ഓപ്പറേറ്റീവ് സൊസൈറ്റി. കേവലം 6500 രൂപക്കാണ് ആകാശ -കടൽ – കൊച്ചി മെട്രോ, വാട്ടർ മെട്രോ, ക്രൂയിസ് യാത്ര, അതിനുള്ളിൽ ഡിജേ പാർട്ടി ഉൾപ്പെടെ തയ്യാറാക്കിയിരിക്കുന്നത് ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പ റേറ്റീവ് സൊസൈറ്റി. ഇത് ഒരു കേരള സർക്കാർ സഹകരണ സ്ഥാപനം കൂടിയാണ്.
രാവിലെ തിരുവനന്തപുരം വിമാനത്താവളം, അവിടെ നിന്നും വിമാനത്തിൽ കൊച്ചി,
കൊച്ചിയിൽ വല്ലാർപാടം, തൃപ്പൂണിത്തറ പാലസ്, ബസേലിക്കപള്ളി ഉൾപ്പടെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും. തുടർന്ന് ക്ലാസ്സിക് പാരഡൈസ് പോലുള്ള വലിയ കപ്പലിൽ ഉൾക്കടൽ യാത്രയും.
തിരിച്ച് മറൈൻ ഡ്രൈവിൽ നിന്നും വാട്ടർ മെട്രോ യാത്ര. കൊച്ചി മെട്രോയിൽ കയറി ലുലു മാൾ സന്ദർശിച്ച ശേഷം തിരികെ ബസിൽ ആറ്റിങ്ങലിലേക്കു എത്തുന്ന രീതിയിലാണ് യാത്ര. പാക്കേജിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം ഉൾപ്പെടുന്നു. മുഴുവൻ സമയവും സൊസൈറ്റിയുടെ ഗൈഡും ഉണ്ടാകും.
ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
☎️ 9496813931
☎️ 9846940000
കര-കടൽ-ആകാശയാത്ര
➡️ വിമാനയാത്ര
➡️ ക്രൂയിസ് യാത്ര
➡️ കൊച്ചി മെട്രോ
➡️ വാട്ടർ മെട്രോ
➡️ A/C ബസ്
➡️ ഭക്ഷണം
➡️ പ്രവേശന ടിക്കറ്റുകൾ