പെരുമാതുറ ലഹരി വിരുദ്ധ സമിതിയുടെ ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു

Nov 29, 2026

പെരുമാതുറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പെരുമാതുറ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കിംസ് സി.എസ്.ആർ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന് മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ തുടക്കമായി. ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ഡി.സന്തോഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ലഹരിക്കെതിരെ പടയൊരുക്കം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ അണ്ടർ 15, അണ്ടർ 21 വിഭാഗങ്ങളിലായി രണ്ട് ടൂർണമെന്റുകളാണ് ഒരേ സമയം സംഘടിപ്പിക്കുന്നത്. കഠിനംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ആഷിൽ രവി കിക്കോഫ് ചെയ്തു.

ചടങ്ങിൽ പെരുമാതുറ ലഹരി വിരുദ്ധ സമിതി ചെയർമാൻ എം.അബ്ദുൽ വാഹിദ് അധ്യക്ഷനായി. അഴൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷഫീറ റസാക്ക്, സഫീദ നജീബ്, കിംസ് സി.എസ്.ആർ മാനേജർ ഫിറോസ്ഖാൻ, സുനിൽ സാലി, എ.ആർ.നൗഷാദ്, മാടൻവിള നൗഷാദ്, ഷഹീർ പെരുമാതുറ, അൻസിൽ അൻസാരി തുടങ്ങിയവർ പങ്കെടുത്തു. എക്സൈസ് ഓഫീസർ നിഖിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

LATEST NEWS
ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

ഞെട്ടിക്കും അപകടം; ട്രെയിലര്‍ സ്‌കോര്‍പിയോയില്‍ ഇടിച്ചു കയറി; 4 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാര്‍ഖണ്ഡിലെ റാംഗഢ് ജില്ലയിലെ റാഞ്ചി- പട്‌ന ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 13 പേര്‍ക്ക്...

‘മുൻ ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ അനുവദിക്കണം’; ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

‘മുൻ ത്രിതല പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ അനുവദിക്കണം’; ആൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ

പോത്തൻകോട്: ത്രിതല പഞ്ചായത്തിലെ മുൻ മെമ്പർമാർക്കും നഗരസഭ, കോർപ്പറേഷൻ അംഗങ്ങൾക്കും പെൻഷൻ...