ട്രെയിനിന് അടിയിൽപെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

Feb 20, 2025

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

LATEST NEWS
‘ഇനി പായസം കൂട്ടി ഊണ് കഴിക്കാം’, ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

‘ഇനി പായസം കൂട്ടി ഊണ് കഴിക്കാം’, ശബരിമല സന്നിധാനത്ത് കേരള സദ്യ വിളമ്പി തുടങ്ങി; ഉപ്പുമാവ് ഒഴിവാക്കി

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ ഇന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്ബി രാജു രാജി പ്രഖ്യാപിച്ചു; വി പൊന്നുകുട്ടൻ പുതിയ പ്രസിഡന്റ്

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്ബി രാജു രാജി പ്രഖ്യാപിച്ചു; വി പൊന്നുകുട്ടൻ പുതിയ പ്രസിഡന്റ്

പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എസ്.ബി. രാജു രാജി പ്രഖ്യാപിച്ചു....