ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം – ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

Aug 29, 2023

seena

തിരുവനന്തപുരം: എറണാകുളം -ചെന്നൈ എ​ഗ്മോർ റൂട്ടിൽ (ട്രെയിൻ നമ്പർ- 06044/06043) ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരി​ഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എ​ഗ്മോറിൽ എത്തും. തിരിച്ച്നാലിനു പകൽ 2.10ന് എ​ഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.

എന്നാൽ, ഇത്തവണയും തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ അനുവദിച്ചില്ല. ഇതുമൂലം ബം​ഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളെ ആശ്രയിച്ചത്.

cake tower new
LATEST NEWS
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ

ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...