വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി (AI) മേഖലയിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം നഗരത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
നിലവിലെ തൊഴിൽ വിപണിയിൽ ആവശ്യമായ ആധുനിക സാങ്കേതിക അറിവുകൾ വിദ്യാർത്ഥികൾക്ക് കൈവരിക്കാനാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. അവസാനവർഷ ബിരുദവും ബിരുദാന്തരവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും നിർമ്മിത ബുദ്ധി അടിസ്ഥാനത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്. ജനുവരി 16 ന് ആണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8129816664 എന്ന നമ്പറിലും ഇ- മെയിൽ: kittstraining@gmail.com എന്ന വിലാസത്തിലുമായി ബന്ധപ്പെടാം.


















