തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി അറ​സ്റ്റി​ൽ

Oct 26, 2021

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ നി​കു​തി ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി അറ​സ്റ്റി​ൽ. നേ​മം സോ​ൺ മു​ൻ സൂ​പ്ര​ണ്ട് എസ്. ശാ​ന്തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ത​ട്ടി​പ്പ് പു​റ​ത്ത് വ​ന്ന​തോ​ടെ ശാ​ന്തി​യെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​വ​ർ ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് ശാ​ന്തി കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കോ​ട​തി ത​ള്ളി. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശാ​ന്തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്നും 33 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 27ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പും ക​ണ്ടെ​ത്തി​യ​ത് നേ​മം സോ​ണി​ലാ​ണ്. ഇ​തേ​തു​ട​ർ​ന്ന് ശാ​ന്തി ഉ​ൾ​പ്പ​ടെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ​സ്പെ​ന്‍റ് ചെ​യ്തി​രു​ന്നു.

LATEST NEWS