വീണ്ടും ക്രിക്കറ്റ് ആവേശം; ടി20 ലോകകപ്പ് ഒരുക്കം; ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പര ഇന്ന് മുതല്‍

Nov 23, 2023

വിശാഖപട്ടണം: ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ പരാജയപ്പെട്ടതിന്റെ നിരാശ മറക്കാന്‍ ഇന്ത്യ. മറ്റൊരു ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനു വീണ്ടു അരങ്ങൊരുങ്ങുന്നു. ടി20 പരമ്പരയ്ക്ക് ഇന്ന് മുതല്‍ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് കളിക്കുന്നത്.

ഇന്ന് വിശാഖപട്ടണത്താണ് ആദ്യ പോരാട്ടം. വൈകീട്ട് ഏഴ് മുതലാണ് മത്സരം. സൂര്യ കുമാര്‍ യാദവിന്റെ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് മത്സരം. ഓസീസിനെ മാത്യു വെയ്ഡാണ് നയിക്കുന്നത്. ഇന്ന് വിശാഖപട്ടണം, 26നു തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, 28നു ഗുവാഹത്തി, ഡിസംബര്‍ ഒന്നിന് റായ്പുര്‍, മൂന്നിന് ബംഗളൂരു എന്നിവിടങ്ങളിലാണ് പോരാട്ടം.

ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ആശ്വാസം കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ത്യ. മാത്രമല്ല അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡ്, യുഎസ്എ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളും ഇതോടെ സജീവമാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

ഓസ്‌ട്രേലിയ സാധ്യതാ ഇലവന്‍: മാത്യു വെയ്ഡ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, ആരോണ്‍ ഹാര്‍ഡി, തന്‍വീര്‍ സംഘ, ജാസന്‍ ബെഹെരന്‍ഡോഫ്, സീന്‍ അബ്ബോട്ട്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍.

cake tower new
LATEST NEWS