കുടുംബസംഗമം ടി.സിദ്ദിഖ് ഉത്ഘാടനം ചെയ്തു

Nov 29, 2021

ഇടയ്ക്കോട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോരാണി ഷിബുവിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കുടുംബ സംഗമം കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ ഉത്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിച്ചു കൊണ്ട്‌ സാധാരണക്കാരന് ദുരിത ജീവിതം സമ്മാനിക്കുകയും, പൊലീസിനെയും, പാര്‍ട്ടി നേതാക്കളെയും ഉപയോഗിച്ച് സ്ത്രീ സുരക്ഷയെ അട്ടിമറിക്കുകയും ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു താക്കീത് ആവണം ഈ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.

ജെ. ശശിയുടെ അധ്യക്ഷതയില്‍ നടന്ന കുടുംബ സംഗമത്തില്‍ സ്ഥാനാര്‍ത്ഥി കോരാണിഷിബു, കെ.ചന്ദ്രബാബു, അഡ്വ. എസ്.കൃഷ്ണകുമാര്‍, ജോൺ വിഗനേശ്യസ്, എന്‍.വിശ്വനാഥന്‍ നായര്‍, ബി.എസ്. അനൂപ്,സജിത്ത് മുട്ടപ്പലം, അജു കൊച്ചാലുമൂട്,എസ്.ബിനു തുടങ്ങിയവര്‍ സംസാരിച്ചു.

LATEST NEWS
മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും

തൃശൂർ: മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടുന്നതിനുള്ള കുങ്കിയാനയെ അതിരപ്പിള്ളിയില്‍ എത്തിച്ചു....