കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം. ഡി കെ ശിവകുമാർ, സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണം ഉറപ്പിച്ച് 124 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ കൃത്യമായ ലീഡ് നേടിയും പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം. അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു. രാജ്യമൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ മിന്നും വിജയത്തിന്റെ ആഘോഷത്തിലാണ്.


















