വേങ്ങോട്; യൂത്ത് കോണ്‍ഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റിയുടെയും KPRA പള്ളിനടയുടേയും നേതൃത്വത്തില്‍ ‘ഒപ്പമുണ്ട് കൂടൊരുക്കാൻ’ പദ്ധതിപ്രകാരം അബൂബക്കര്‍-മാജിദാ ദമ്പതികള്‍ക്ക് അടച്ചുറപ്പുള്ള ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിന് എം എ ലത്തീഫ് തറക്കല്ലിട്ടു. കണിയാപുരം ചിറയ്ക്കല്‍ ചിറ്റാറ്റുമുക്കില്‍ ഷംമ്നാ വിലാസത്തിൽ അബൂബക്കര്‍ മാജിദാദമ്പദികള്‍ വാടകയ്ക്ക് ആണ് താമസിച്ചുവരുന്നത്. വളരെ പാവങ്ങളായ ഇവര്‍ വീടുകളിൽ ജോലിക്ക് നിന്നും തുടർന്ന് സേമിയാപായസം വിറ്റുകിട്ടുന്ന വരുമാനവും കൊണ്ടാണ് ഉപജീവനം കഴിയുന്നത്.
വേങ്ങോട് മൂന്നര സെന്റിൽ ഒരുങ്ങുന്നു സ്നേഹഭാവനത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അജയരാജ് B C, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ചന്ദ്, intuc വുമൺ സെക്രട്ടറി രമണി വസുന്ധരൻ, iyc മണ്ഡലം പ്രസിഡന്റ് അഖിലേഷ് നെല്ലിമൂട്,യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ m.s ബിനു, സഞ്ജു,നാസ്സർ, വിജിത്ത് v നായർ,സഹജ കോൺഗ്രസ് വാർഡ് പ്രസിഡന്റ് adv ഷെഹിൻ, മുനീർ,ഹരി കളിയിക്കൽ,തുടങ്ങിയവർ പങ്കെടുത്തു.