ആലപ്പുഴ തിരിച്ചുപിടിക്കാന്‍ സിദ്ധിഖ്?; യുഡിഎഫ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

Feb 6, 2024

ആലപ്പുഴ: കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്‌സഭ സീറ്റ് തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ്. സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സിനിമാതാരത്തെ അടക്കം ആലപ്പുഴയിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാനടന്‍ സിദ്ധിഖിന്റെ പേരാണ് ആലപ്പുഴയിലേക്ക് പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ള പേരുകളില്‍ നടന്‍ സിദ്ധിഖിന്റെ പേരിനാണ് മുന്‍തൂക്കം എന്നാണ് സൂചന. താരപരിവേഷം വോട്ടാക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. മതസാമുദായിക പരിഗണനകള്‍ കൂടി പരിഗണിച്ചാണ് സിദ്ധിഖിന്റെ പേര് ഉയര്‍ന്നു വന്നിട്ടുള്ളത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്നാണ് വേണുഗോപാല്‍ നിലപാടെടുത്തത്. ഇതോടെയാണ് മറ്റു പേരുകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞത്.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...