മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Nov 29, 2021

മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ. സംസ്ഥാന ജനറൽ സെക്രട്ടറി ഹെൻട്രി വിൻസെന്റ്, സംസ്ഥാന ഭാരവാഹി അഞ്ചുതെങ്ങു സേവ്യർ, റൂൾഡോൾഫ് വെട്ടുത്തുറ, ജലാൽ പെരുമാതുറ, നെൽസൺ ഐസക്ക്, ഫ്രെഡി മരിയനാട് എന്നീ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ.

വൈസ് പ്രസിഡണ്ട് മാരായി ഫ്രാൻസിസ് പൂത്തുറ, നൗഷാദ് പെരുമാതുറ, ജെയിംസ് അഞ്ചുതെങ്ങ് എന്നിവരെയും. ജനറൽ സെക്രട്ടറിമാരായി സെബാസ്റ്റ്യൻ തുമ്പ, രഞ്ജിത്ത് മരിയനാട്, ജോൺകുട്ടി പുതുക്കുറിച്ചി, എന്നിവരെയും, സെക്രട്ടറിമാരായി അൽഫോൻസ് മാമ്പള്ളി, ആന്റണി ഫെർണാണ്ടസ് താഴം പള്ളി, ജോസ് അഞ്ചുതെങ്ങ് തുടങ്ങിയവരെയും. ട്രഷററായി രാജു അലോഷ്യസ് നെയും പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

മണ്ഡലത്തിലെ മത്സ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും കമ്മിറ്റി ഐക്യകണ്ഠേന പാസാക്കി.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...