ഉമ തോമസിന് പരിക്കേറ്റ അപകടം: ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ ജനീഷ് പിടിയില്‍

Jan 7, 2025

കൊച്ചി: നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ പി എസ് ജനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചുപേര്‍ നേരത്തെ പിടിയിലായിരുന്നു.

കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം. ഉമ തോമസിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അപകടത്തില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടര്‍ന്ന് സംഘാടകരായ മൃദംഗവിഷന്‍ എംഡി നിഗോഷും, ഓസ്‌കര്‍ ഈവന്റ്‌സ് ഉടമ ജനീഷും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരം നിഗോഷ് കീഴടങ്ങിയെങ്കിലും, ജനീഷ് കീഴടങ്ങാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാനിരിക്കെയാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

LATEST NEWS
പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്

പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്

പാലക്കാട്‌ മുന്നിൽ, തൊട്ട് പിന്നിൽ തൃശൂർ, കേരള സ്കൂൾ കലോത്സവം ആവേശകരമായ അന്ത്യത്തിലേയ്ക്ക്. 991...

ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ബൈക്ക് സ്റ്റാന്റ് റോഡില്‍ ഉരച്ച് തീപ്പൊരി ചിതറിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: അമ്പലപ്പുഴ വലിയഴീക്കല്‍ പാലത്തില്‍ രാത്രി കാലങ്ങളില്‍ ബൈക്കുകളില്‍ യുവാക്കളുടെ അഭ്യാസ...