തൊഴിലുറപ്പ് തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തു

Nov 22, 2021

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള യൂണിഫോമിൻ്റെ വിതരണ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി.ശശി നിർവ്വഹിച്ചു. വാർഡിലെ 114 തൊഴിലാളികൾക്കാണ് യൂണിഫോം വിതരണം ചെയ്തത്. തുടർന്നു നടന്ന പൊതുയോഗം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷീല അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ M. ഷിജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് R. പ്രകാശ്, ആറാം വാർഡ് മെമ്പർ പ്രസന്ന എന്നിവർ സംസാരിച്ചു.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...