പതിനെട്ടാംമൈൽ -ചൂള – വെട്ടിക്കൽ റോഡ് പണി അനന്തം ആയി നീളുന്നതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഒന്നരവർഷത്തോളം ആയി റോഡ് പണി പൂർത്തികരിക്കുവാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. തുടർന്ന് സമരം അറിഞ്ഞു എത്തിയ ആറ്റിങ്ങൽ എം എൽ എ അംബികയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് വരും ദിവസങ്ങളിൽ റോഡ് പണി തുടങ്ങാം എന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ ആർ അഭയൻ, ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് എസ് എസ് ശരുൺകുമാർ, മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജിത് ചെമ്പൂർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാരായ അശോകൻ കോരാണി, സരസ്വതി കോരാണി, മണ്ഡലം ഭാരവാഹികൾ ആയ വിജയൻ കോരാണി, ലിഷു. ജി സി, നിഖിൽ കോരാണി, പ്രവാസി ബ്ലോക്ക് പ്രസിഡന്റ് ഷിബു പാണചേരി, ദളിത് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം അനീഷ് ഊരുപൊയ്ക തുടങ്ങിയവർ നേതൃത്വം നൽകി.