റെക്കോര്‍ഡ് ഇട്ട് യുപിഐ, ജനുവരി- ജൂണ്‍ കാലയളവില്‍ നടന്നത് 7897 കോടി ഇടപാടുകള്‍; 52 ശതമാനം വര്‍ധന

Oct 11, 2024

seena

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടുകളുടെ വലിപ്പത്തില്‍ റെക്കോര്‍ഡ്. യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 2024ലെ ആദ്യ ആറുമാസ കാലയളവില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 52 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി- ജൂണ്‍ കാലയളവില്‍ 7897 കോടി ഇടപാടുകള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പേയ്‌മെന്റ് വിപണിയില്‍ യുപിഐ ആധിപത്യം തുടരുന്നതായി പേയ്‌മെന്റ് ടെക്‌നോളജി സര്‍വീസ് പ്രൊവൈഡര്‍ ആയ വേള്‍ഡ്‌ലൈനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് യുപിഐ അതിവേഗം വികസിക്കുന്നതായാണ് കണക്കുകളില്‍ നിന്ന് ബോധ്യമാകുന്നത്. 2023 ജനുവരിയില്‍ 803 കോടി ഇടപാടുകളാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം ജൂണില്‍ ഇത് 1390 കോടിയായാണ് ഉയര്‍ന്നത്. ഇടപാടുകളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്ക് സമാനമായി മൂല്യവും ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരിയില്‍ 12.98 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് നടന്നതെങ്കില്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ മൂല്യം 20.07 ലക്ഷം കോടിയായി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2023ലെ ആദ്യ പകുതിയില്‍ 5190 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇതാണ് 2024 ആദ്യ പകുതിയായപ്പോള്‍ 7897 കോടിയായി ഉയര്‍ന്നത്. 52 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ മൂല്യത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 83.16 ലക്ഷം കോടിയില്‍ നിന്ന് 116.63 ലക്ഷം കോടിയായാണ് ഇടപാടുകളുടെ മൂല്യം ഉയര്‍ന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

cake tower new
LATEST NEWS
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

ഷാര്‍ജ: കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയെ യുഎഇയിലെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....