യുഎസ് കേന്ദ്ര ബാങ്ക് നയത്തില്‍ പിടിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു

Jul 30, 2026

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 600 രൂപയാണ് വര്‍ധിച്ചത്. 1,05,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 13,230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധി തുടരാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ, വായ്പ നയവുമായി ബന്ധപ്പെട്ട് വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 3000 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് തിരിച്ചുകയറിയത്. സമീപഭാവിയിൽ തന്നെ യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിച്ചത്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

cake tower new
LATEST NEWS
സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; ‘മെറിറ്റ്’ തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി

സൈബര്‍ സെക്യൂരിറ്റി കോഴ്സിന് സീറ്റില്ല; ‘മെറിറ്റ്’ തെളിയിക്കാന്‍ ഐഐടി വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി

കാണ്‍പൂര്‍: കാണ്‍പുര്‍ ഐഐടിയിലെ സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ...

മണിക്കൂറില്‍ 90 ഉല്‍ക്കകള്‍ ആകാശത്ത് മിന്നിമറയും; പര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം

മണിക്കൂറില്‍ 90 ഉല്‍ക്കകള്‍ ആകാശത്ത് മിന്നിമറയും; പര്‍സീഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം

ഷാര്‍ജ: വാനനിരീക്ഷകരും സന്ദര്‍ശകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളിലൊന്നായ...