കർഷക തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉടനടി നൽകണമെന്ന് യു ടി യു സി

Sep 14, 2023

seena

കർഷക തൊഴിലാളി ക്ഷേമനിധിയിൽ പണം അടച്ച 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യമായ 5000 രൂപ 2016 ന് ശേഷം നാളിതുവരെ നൽകിയിട്ടില്ല, അർഹതപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ മരണപ്പെട്ടിട്ടും അവർക്ക് നൽകേണ്ട ആനുകൂല്യം നൽകാൻ സർക്കാരോ ക്ഷേമനിധി ബോർഡോ തയ്യാറാകുന്നില്ല, ക്ഷേമനിധി ബോർഡ് ഉറപ്പു നൽകിയിരുന്ന മറ്റു നിരവധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുന്നില്ല, അർഹതപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ ഉടനടി വിതരണം ചെയ്യണമെന്ന് അഖില കേരള കർഷക തൊഴിലാളി യൂണിയൻ യു ടി യു സി തിരുവനന്തപുരം ജില്ല പ്രവർത്തന യോഗം, സർക്കാരിനോടും, ക്ഷേമനിധി ബോർഡിനോടും ആവശ്യപ്പെട്ടു.

യോഗത്തിൽ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ആർ എസ് പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. അഖില കേരളകർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് നന്ദിയോട് ബാബു, ആർ എസ് പി സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി, യു ടി യു സി നേതാവ് കരിക്കകം സുരേഷ്, അഖില കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അനില്‍ ആറ്റിങ്ങൽ, കുമാരപുരം അനിൽ എന്നിവർ പ്രസംഗിച്ചു.

cake tower new
LATEST NEWS
മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

മാതൃകയായി കമലയും മമതയും; മാലിന്യങ്ങൾക്കിടയിൽ നിന്ന് ലഭിച്ച രണ്ട് പവൻ സ്വർണവും പണവും തിരികെ നൽകി

പൊയിനാച്ചി: മാലിന്യ ശേഖരണത്തിനിടെ കളഞ്ഞുകിട്ടിയ രണ്ടു പവൻ സ്വർണമാലയും 30,170 രൂപയും ഉടമസ്ഥനെ...