ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം.
അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.