കേരള സ്റ്റേറ്റ് ഐടി മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഡിജിറ്റൽ പ്രോജക്ട് മാനേജർ, സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ, സീനിയർ സെക്യൂരിറ്റി എൻജിനീയർ, ഹാർഡ്‌വെയർ സപ്പോർട്ട് എൻജിനീയർ എന്നീ ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, കാസർകോട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലുമാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6.
ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ
ഒഴിവുകൾ: 3
ശമ്പളം: 52,000 രൂപ
യോഗ്യത: എൻജിനീയറിങ് ബിരുദം/എം.സി.എ.യും എം.ബി.എ.യും
പ്രവൃത്തിപരിചയം: രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 45 വയസ്സിൽ കവിയരുത്
സീനിയർ നെറ്റ്‌വർക്ക് എൻജിനീയർ
ഒഴിവ്: 1
ശമ്പളം: 52,000 രൂപ
യോഗ്യത: ഇലക്ട്രോണിക്സ്/കംപ്യുട്ടർ സയൻസിലുള്ള ബി.ഇ./ബി.ടെക്, സി.സി.എൻ.പി. (CCNP) അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: മൂന്നുവർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 35 വയസ്സിൽ കവിയരുത്
സൈബർ സെക്യൂരിറ്റി എൻജിനീയർ
ഒഴിവ്: 1
ശമ്പളം: 50,000 രൂപ
യോഗ്യത: ബി.ഇ./ബി.ടെക് (കംപ്യുട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ/ഐ.ടി.) അല്ലെങ്കിൽ എം.സി.എ.
പ്രവൃത്തിപരിചയം: 2-3 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 40 വയസ്സിൽ കവിയരുത്
ഹാൻഡ്‌ഹോൾഡ് സപ്പോർട്ട് എൻജിനീയർ
ഒഴിവ്: 1
ശമ്പളം: 25,970 രൂപ
യോഗ്യതയും പ്രവൃത്തിപരിചയവും:
വിഭാഗം 1: ബി.ടെക് (ഐ.ടി./കംപ്യുട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ) അല്ലെങ്കിൽ എം.എസ്.സി (കംപ്യുട്ടർ സയൻസ്) യോഗ്യതയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
വിഭാഗം 2: ഹാർഡ്‌വെയർ/കംപ്യുട്ടർ/ഐ.ടി.യിൽ തത്തുല്യ ഡിപ്ലോമയും, രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.



















