കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 13 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 22.
യോഗ്യത
എസ്.എസ്.എൽ.സി (SSLC) പാസായിരിക്കണം.
സർക്കാർ അംഗീകൃത സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ നിന്ന് ഒരു വർഷത്തെ സേഫ്റ്റി/ഫയർ ഡിപ്ലോമ ഉണ്ടായിരിക്കണം.
പൊതുമേഖലാ സ്ഥാപനം, ഫാക്ടറി, നിർമാണ കമ്പനി അല്ലെങ്കിൽ എഞ്ചിനീയറിങ് കമ്പനികളിൽ സുരക്ഷാ മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
കരാർ കാലാവധിയും ജോലി സ്ഥലവും
സേഫ്റ്റി അസിസ്റ്റന്റ് തസ്തികയിലെ നിയമനം പരമാവധി അഞ്ച് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും.
കരാർ കാലാവധി തീരുമാനിക്കുന്നത് പദ്ധതിയുടെ (Project) ആവശ്യകതയും ജീവനക്കാരന്റെ വ്യക്തിഗത പ്രവർത്തന മികവവിൻേറയും അടിസ്ഥാനത്തിൽ ആയിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ നിയമനം കൊച്ചിൻ ഷിപ്പ്‌യാർഡിലോ (CSL) അതിന്റെ മറ്റ് യൂണിറ്റുകളിലോ പ്രോജക്ട് സൈറ്റുകളിലോ ആയിരിക്കും.
പദ്ധതിയുടെ ആവശ്യകത അനുസരിച്ച് CSL-ന്റെ വിവിധ യൂണിറ്റുകൾക്കിടയിൽ സ്ഥലംമാറ്റം ലഭിക്കാനും സാധ്യതയുണ്ട്.
നിയമനം ലഭിക്കുന്നവർ CSL-ന്റെ ഏത് വകുപ്പിലും, കപ്പലുകളിലും (On-board Ships), ഇന്ത്യയിലെ വിവിധ വർക്ക് സൈറ്റുകളിലോ വിദേശത്തുള്ള പ്രോജക്ടുകളിലോ ജോലി ചെയ്യാൻ ബാധ്യസ്ഥരായിരിക്കും.
ശമ്പളം
ആദ്യ വർഷം പ്രതിമാസം 23,300 രൂപ ശമ്പളം.
തുടർന്നുള്ള ഓരോ വർഷവും വാർഷിക ശമ്പളവർധന ലഭിക്കും.
ഓവർ ടൈം ജോലി ചെയ്യുന്നതിനും വേതനം ലഭിക്കും.
പ്രായപരിധി
2026 ജൂലൈ 22-ന് 45 വയസ് കവിയരുത്.
അതായത് 1981 ജൂലൈ 23-നോ അതിന് ശേഷമോ ജനിച്ചവർ അപേക്ഷിക്കാൻ അർഹരാണ്.
ഒബിസി (Non-Creamy Layer) വിഭാഗത്തിന് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
മുൻസൈനികർക്ക് കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം പരമാവധി 50 വയസ് വരെ പ്രായ ഇളവ് അനുവദിക്കും.
തെരഞ്ഞെടുപ്പ് രീതി
അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്കാണ് കൊച്ചിയിലെ CSL-ൽ നടക്കുന്ന പ്രാക്ടിക്കൽ ടെസ്റ്റിലും (70 മാർക്ക്) ഫിസിക്കൽ ടെസ്റ്റിലും (30 മാർക്ക്) പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഫിസിക്കൽ ടെസ്റ്റിൽ ഓട്ടവും പുഷ്-അപ്പ്സും ഉൾപ്പെടും. ഇരു പരീക്ഷകളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആകെ 100 മാർക്കിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അന്തിമ തെ രഞ്ഞെടുപ്പ് നടത്തും.



















