ആറ്റിങ്ങല്‍: ആലംകോട് വഞ്ചിയൂര്‍ ഭഗവതീക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. രാവിലെ 10.50 ന് കൊടിയേറ്റ്, രാത്രി 7.15 ന് കാപ്പ് കെട്ടി കുടിയിരുത്ത്. 21 ന് വൈകീട്ട് 5 ന് ഐശ്വര്യപൂജ. 22 ന് രാവിലെ 11.30 ന് അന്നദാനം, രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 23 ന് രാവിലെ 8 ന് കുത്തിയോട്ടവ്രതാരംഭം, 9 ന് ആയില്യംഊട്ട്, രാത്രി 8 ന് മാലപ്പുറംപാട്ട്, 9.30 ന് കഥകളി: നിഴല്‍കുത്ത്. 24 ന് രാത്രി 7.30 ന് ഡാന്‍സ് നൈറ്റ്, 9 ന് ഉരുള്‍. 25 ന് വൈകീട്ട് 5 ന് സമൂഹപൊങ്കാല, രാത്രി 9.30 ന് നാടകം: ബോധിവൃക്ഷത്തണലില്‍. 26 ന് വൈകീട്ട് 5 ന് ഘോഷയാത്ര, രാത്രി 10.30 ന് മെഗാഷോ, വെളുപ്പിന് 1.30 ന് കൊടിയിറക്ക്.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. എറണാകുളത്ത്...
















