മഹാത്മാ അയ്യൻകാളി സാംസ്കാരിക സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാകായിക മത്സരവും മഹാത്മാ അയ്യൻകാളി എവർറോളിംഗ് ട്രോഫി, അഖില കേരള വടംവലി മഹോത്സവം ഇന്ന്.
ആറ്റിങ്ങൽ കടുവയിൽ കൊക്കോട്ടുകോണത്താണ് വടംവലി മത്സരം നടക്കുന്നത്. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഗോപി നിർവഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ, കിഴുവിലം പഞ്ചായത്ത് വാർഡ് മെമ്പർ ജയന്തികൃഷ്ണ, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ നിതിൻ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ 10 മണി മുതൽ വിവിധ കലാകായിക മത്സരങ്ങൾ നടക്കുന്നു. രാത്രി 7 മണിയ്ക്കാണ് പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം നടക്കുന്നത്. ഒന്നാം സമ്മാനം 5111 രൂപയും പോത്തും ട്രോഫിയും, രണ്ടാം സമ്മാനം 8111 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി 5111 രൂപയും ട്രോഫിയും, നാലാം സമ്മാനം 3111 രൂപയും ട്രോഫിയുമാണ് വിജയികൾക്കുള്ള സമ്മാനം. 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് 2001 രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകും

















