ആറ്റിങ്ങൽ മയക്കുമരുന്നിനെതിരെ യുവാക്കളെ ബോധവത്കരിക്കാൻ തച്ചൂർക്കുന്ന് സാംസ്കാരിക സമിതി(തസസ) മൂന്നാമത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ആറ്റിങ്ങൽ തച്ചൂർക്കുന്ന് ജംഗ്ഷനിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങൾക്ക് ഇരുന്ന് മത്സരം വീക്ഷിക്കുന്നതിനായി പ്രത്യേകം ഗ്യാലറിയും സംഘാടകസമിതി തയ്യാറാക്കിയിട്ടുണ്ട്. ഒരു ടീംമിൽ നിന്നും പങ്കെടുക്കുന്നവരുടെ പരമാവധി ഭാരം 480 കിലോഗ്രാം ആണ്. 500 രൂപയാണ് ടീമിന്റെ രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ 38 ടീമുകൾ പങ്കെടുക്കും മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന ആദ്യ 16 ടീമുകൾക്ക് സമ്മാനങ്ങൾ നൽകും.


















