വക്കം ന്യൂ എല്‍.പി.എസിന് പുതിയ കെട്ടിടം

Oct 18, 2022

seena

വക്കം ന്യൂ എല്‍.പി.എസില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ.എസ് അംബിക എം. എല്‍. എ നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ് റൂമുകളാണുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
എല്‍. കെ. ജി മുതല്‍ നാലാം ക്ലാസുവരെ 250 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ പ്രദേശത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയതും ന്യൂ എല്‍. പി. എസിലാണ്. ചടങ്ങില്‍ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ.എ സന്നിഹിതയായിരുന്നു.

cake tower new
LATEST NEWS
റാങ്ക് തിളക്കത്തിൽ ഗൗരി

റാങ്ക് തിളക്കത്തിൽ ഗൗരി

കേരള സർവകലാശാലയിൽ നിന്നും എം എസ് സി ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടി ഗൗരി ബി കെ. കാര്യവട്ടം...