വക്കം: ഇരട്ട അവാർഡിന്റെ തിളക്കത്തിൽ വക്കം പ്രബോധിനി യു.പി സ്കൂൾ. ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബാല പ്രതിഭ പുരസ്‌കാരത്തിന് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അലോന അർഹയായി. സംസ്ഥാനം ഒട്ടാകെയുള്ള ബാലപ്രതിഭകളിൽ നിന്നും തെരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. ജൈവ കൃഷിയിലെ മികവാണ് അലോനയെ അവാർഡിന് അർഹയാക്കിയത്.
ഇതിന് പുറമെ അവാർഡ് നിർണയ കമ്മിറ്റി അംഗവും സ്കൂളിലെ എസ്.ആർ.ജി കൺവീനറുമായ അജിത സ്പെഷ്യൽ ജൂറി അവാർഡിനും അർഹയായി. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയിൽ നിന്നും ഇരുവരും അവാർഡ് ഏറ്റുവാങ്ങി.
രണ്ടു വർഷങ്ങൾക് മുൻപ് നൂറിൽ താഴെ മാത്രം കുട്ടികളുളുണ്ടായിരുന്ന ഇപ്പോൾ നൂറ്റിയമ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്. അധ്യാപകർ, പി.ടി.എ., പൂർവ വിദ്യാർത്ഥി കൂട്ടായ്മ, സ്കൂൾ സംരക്ഷണ സമിതി, മാനേജ്മെന്റ്, രക്ഷിതാക്കൾ, നാട്ടുകാർ, എൽ.എസ്.ജി എന്നീ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾ ആണ് പ്രബോധിനി.യു.പി.എസി നെ മികവിലേക് നയിക്കുന്നത്.