ആറ്റിങ്ങലിൽ വക്കം പുരുഷോത്തമൻ അനുസ്മരണ യോഗം നടന്നു

Aug 4, 2023

seena

ആറ്റിങ്ങൽ: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ മുൻ ആറ്റിങ്ങൽ എം.എൽ.എ യും, സംസ്ഥാന മന്ത്രിയും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ അനുസ്മരണ യോഗം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് എൻ. ബിഷ്‌ണു അദ്ധ്യക്ഷൻ ആയിരുന്നു..സി പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. ലെനിൻ, സി.പി.ഐ നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെ.പി.സി.സി നിർവാഹക സമിതി മുൻ ഭാരവാഹികളായ വിഎസ് അജിത് കുമാർ. അഡ്വ. വി.ജയകുമാർ,വക്കം പഞ്ചായത്തു പ്രസിഡന്റ് എം.
ലാലിജ ആർ.എസ്. പി മണ്ഡലം പ്രസിഡണ്ട് എ. അനിൽ മുസ്ലിം ലീഗ് നേതാവ് ആലം കോട് സലാം ,ആറ്റിങ്ങലിലെ വ്യാപാരി വ്യവസായി ഭാരവാഹികൾ.മുനിസിപ്പൽ, കൗൺസിലർമാർ, പ,ഞ്ചായത്ത് മെമ്പർ മാർ, കോൺഗ്രസ്‌ ബ്ലോക്ക്, മണ്ഡലം, ബൂത്ത്‌ ഭാരവാഹികൾ തുടങ്ങി ആറ്റിങ്ങലിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...