വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി സാഹിത്യശില്പശാലയും ഓണപ്പാട്ടും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ മലയാളശാല സാഹിത്യസാംസ്‌കാരികവേദിയാണ് പരിശീലനപരിപാടി നടത്തിയത്. സാഹിത്യകാരന്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക സി.എം.പദ്മശ്രീ അധ്യക്ഷയായി. കവി വിജയന്‍ പാലാഴി, ആറ്റിങ്ങല്‍ ഗോപന്‍, സുരേഷ് കൊളാഷ്, അശ്വതി ശശിധരന്‍, ഡോ.പി.കെ.ശ്രീകല, പി.വി.ബീനാമോള്‍ എന്നിവര്‍ പങ്കെടുത്തു. കഥാരചന, കവിതാരചന, ചിത്രവായന എന്നിവയില്‍ പരിശീലനവും മലയാളത്തിന്റെ മണ്‍മറഞ്ഞ ഓണപ്പാട്ടുകളുടെ പരിചയപ്പെടുത്തലും നടന്നു.
വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ദുബൈ: അല്‍ ഐനിലെ പാര്ക്കിന് സമീപമുള്ള പൊതു വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ്...
















