വക്കം സ്മാർട് വില്ലേജിന്റെ ഉദ്ഘാടനം റവന്യൂമന്ത്രി നിർവഹിച്ചു

Nov 6, 2021

വക്കം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വക്കത്ത് നിർമ്മാണം പൂർത്തീകരിച്ച വക്കം സ്മാർട് വില്ലേജിന്റെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ യുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ വച്ച് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി. , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ .എ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫൈസൽ .റ്റി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അജയകുമാർ.ഡി. ,മോഹൻദാസ് .ഡി, ബിഷ്ണു . എൻ. ,സന്തോഷ്. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തഹസിൽദാർ ആർ. മനോജ് നന്ദി രേഖപ്പെടുത്തി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...