കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീ മഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ദിനത്തോടനുബന്ധിച്ച് ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ.രഞ്ജിത്ത് സുദർശനന്റെ മുഖ്യ കാർമ്മികത്വത്തിൽ റിട്ട.പ്രിൻസിപ്പലും അദ്ധ്യാപക അവാർഡ് ജേതാവുമായ മോഹനൻ നായർ കുട്ടികളെ എഴുത്തിനിരുത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ എഴുത്തിനിരുത്തിനായി എത്തിയിരുന്നു. ക്ഷേത്ര മാനേജർ പ്രഭാത് കുമാർ പഠനോപകരണങ്ങളും മധുരവും നൽകി കുട്ടികളെ വരവേറ്റു.

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്നോണ്‍, പരീക്ഷകള്‍ മാറ്റി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...