വാളയാര്‍ കേസില്‍ മാതാപിതാക്കളും പ്രതികള്‍

Jan 9, 2025

seena

കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി അടക്കം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ അടക്കം പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.

കോടതി ഇത് തള്ളിയിരുന്നു. ഇതിന് ശേഷമാണ് കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിബിഐ കോടതി 3ല്‍ കേസിന്റെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചപ്പോഴാണ് വാളയാര്‍ കേസിലെ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് കുറ്റപത്രം നല്‍കിയിരിക്കുന്നത്‌.

cake tower new
LATEST NEWS
പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം...