ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വികസന സമിതിക്ക് കീഴിലെ ജീവനക്കാർക്ക് പിഎഫും ഇഎസ്എയും വേതന വർദ്ധനവും നടപ്പിലാക്കണം: അഡ്വ.ബി.സത്യൻ

Nov 14, 2021

ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ വികസന സമിതിക്ക് കീഴിലെ ജീവനക്കാർക്ക് പി.എഫും ഇഎസ്എയും വേതന വർദ്ധനവും നടപ്പിലാക്കണമെന്ന് അഡ്വ.ബി.സത്യൻ. സിഐടിയു നിയന്ത്രണത്തിലുള്ള ആശുപത്രി വികസന സമിതി എംപ്ലോയീസ് യൂണിയൻ ബ്രാഞ്ച് വാർഷിക സമ്മേളനത്തിലാണ് ന്യായമായ ഈ ആവശ്യം പരിഗണിക്കണമെന്ന് പ്രമേയം വഴി നഗരസഭയോട് അഡ്വ ബി സത്യൻ ആവശ്യപ്പെട്ടത്.

കോവിഡ് മഹാമാരിയിലും ക്ലിനിങ് മുതൽ ലാബിൽ വരെ ജോലി ചെയ്തുവരുന്ന ജീവനക്കാരാണ്. ഇതിനകം നിരവധി പേർക്ക് കോവിഡ് ബാധയുണ്ടായി. വളരെ ക്ലേശപൂർണമായി തൊഴിലെടുത്ത് വരുന്ന താൽക്കാലിക ജീവനക്കാരുടെ തൊഴിലും ജീവിതവും വളരെ പരിതാപകരമാണ്. 6 വർഷം മുതൽ 20 വർഷം വരെയുള്ളവരാണ് ഇവർ. പ്രതിദിനം 300 രൂപയും 400 രൂപയുമാണ് വേതനം. സർക്കാർ മിനിമം കൂലി 675 രൂപ സാധാണ തൊഴിലാളിക്കും, നേഴ്സ്, ലാബ് ടെക്നിഷ്യൻ, സാങ്കേതികമായി ജോലി ചെയ്ത് വരുന്നവർക്കും മിനിമം ദിവസ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ ലഭിക്കുന്നതിനെക്കാൾ മൂന്ന് ഇരട്ടിയാണ് ഈ ശമ്പളം. തൊഴിൽ സുരക്ഷയില്ല, അസംഘടിതരായ തൊഴിലാളികൾക്ക് മിനിമം ലഭിക്കേണ്ട തൊഴിൽസുരക്ഷ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കാലോചിതമായി പരിഹരിക്കണം. ശമ്പളത്തൊടുള്ള അവധി, യൂണിഫോം അലവൻസ്, ഡ്യൂട്ടി സമയം, ചികിത്സാ സഹായം, ലഭ്യമാക്കണം തുടങ്ങി കാര്യങ്ങൾ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

കേരളാ സ്റ്റേറ്റ് ഹോസ്പിറ്റൽ ഡവലപ്മെൻ്റ്റ് സൊസൈറ്റി എം.യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഡ്വ ബി.സത്യൻ (മുൻ എം.എൽ.എ) സമ്മേളനം ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ദിലിപ് കുമാർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് ആർ.രാമു മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.ടി.യു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ച്തെങ്ങ് സുരേന്ദ്രൻ, സി.പി.ഐ എം വെസ്റ്റ്എൽ, സി സെക്രട്ടറി, ചന്ദ്ര ബോസ്, യൂണിയൻ സംസ്ഥാന സെക്രട്ടറി വി.സുനിൽകുമാർ, ലാലു ശിവദാസൻ, എന്നിവർ സംസാരിച്ചു. പ്രസിഡൻറായി ജി.എസ് ദിലീപ് കുമാറിനെയും സെക്രട്ടറിയായി ആർ, എസ് അനിഷിനെയും, സെക്രട്ടറിയായും ട്രഷറർ ആയി സുരേഷ് ബാബുവിനെയും തിരഞ്ഞെടുത്തു. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായി തിരഞെടുത്ത ആർ, രാമുവിനും സി.പി.ഐ എം വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി തിരഞെടുത്ത ചന്ദ്ര ബോസിനും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളിയും, യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ വി.സുനിൽകുമാറിനെയും സമ്മേളനം ആദരിച്ചു.

LATEST NEWS
ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

ഏലൂരില്‍ അണ പൊട്ടി ജനരോഷം, ചീഞ്ഞ മീനുകള്‍ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് എറിഞ്ഞ് കര്‍ഷകര്‍

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും...