വന്ദേഭാരതിന്റെ നിരക്ക്: ഏകദേശരൂപമായി, ഏറ്റവും ഉയര്‍ന്ന നിരക്ക് 2150 രൂപയെന്ന് സൂചന

Apr 18, 2023

seena

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായെന്ന സൂചന നല്‍കി റെയില്‍വെ അധികൃതര്‍. തിരുവനന്തപുരം – കണ്ണൂര്‍ യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,150 രൂപയാവും ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസിലെ ഏറ്റവും ഉയര്‍ന്ന നിരക്കാവും ഇത്.

50 കിലോമീറ്റര്‍ യാത്രയ്ക്ക് അടിസ്ഥാന ചെയര്‍കാര്‍ നിരക്ക് 241 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍ നിരക്ക് 502 രൂപയുമാണ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ചെയര്‍കാര്‍ നിരക്ക് 1100 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2150 രൂപയും ആയിരിക്കും. തിരുവനന്തപുരം – കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന്റെയും നിരക്ക്, തിരുവനന്തപുരം – എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – തൃശ്ശൂര്‍ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയുമാകും, തിരുവനന്തപുരം കോഴിക്കോട് യാത്രയ്ക്ക് 801 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.

cake tower new
LATEST NEWS