പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി

Jan 16, 2026

പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
​വർക്കല: കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. തൃശൂർ സ്വദേശി നിർമൽ ജോസഫ് (27), എറണാകുളം സ്വദേശി ഡെറിക്ക് (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8:40-ഓടെ പാപനാശം മെയിൻ ബീച്ചിലായിരുന്നു സംഭവം.
​ലൈഫ് ഗാർഡുമാരുടെ കർശന നിർദേശം അവഗണിച്ചാണ് ഇവർ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഇവർ പെട്ടെന്ന് അടിയൊഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡ് സൂപ്പർവൈസർ ശങ്കറിന്റെ നേതൃത്വത്തിൽ സന്തോഷ്‌, രാഹുൽ, വിഷ്ണു എന്നിവർ ചേർന്ന് 45 മിനിറ്റോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാക്കളെ കരയിലെത്തിച്ചത്.
​ഏതാനും ദിവസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയിരുന്നു. കടലിലെ അടിയൊഴുക്ക് കണക്കിലെടുത്ത് വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

cake tower new
LATEST NEWS
‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന്...

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം...