വർക്കല: ചെമ്മരുതി വട്ടപ്ലാമൂട് കോളനിയിലെ പുത്തൻവീട്ടിൽ 36 കാരനായ ദിൽ കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽ കുമാറിന്റെ വീടിന് സമീപത്തെ ഊറ്റുകുഴി വയലിന്റെ കരയിലെ തോട്ടിൽ നിന്നും ഇന്ന് രാവിലെ 7.30 യോടെ യാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ അയിരൂർ പോലീസ് സ്ഥലത്തെത്തി ഇൻകോസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു . ഇയാൾ തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണാതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കമിഴ്ന്നു വീണ് ചെളിയിൽ പൂണ്ട നിലയിൽ ആയിരുന്നു.ഭാര്യ ബിന്ദു മക്കൾ ഋതു (5) , ദയ (7 )ബബിത( 9).



















