വർക്കല: നഗരസഭ 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കരിനിലകോട് നാലാം വാർഡ് അമ്പലമുക്കിൽ 27 നമ്പർ അംഗണവാടിയ്ക്കായി 13 ലക്ഷത്തിഎൺപതിനായിരം രൂപ ചിലവഴിച്ച് പുതുതായി നിർമിച്ചിട്ടുള്ള അങ്കണവാടി കെട്ടിടത്തിന്റെ പ്രവർത്തനോത്ഘാടനം നഗരസഭാ ചെയർമാൻ കെ.എം ലാജി നിർവഹിച്ചു. വാർഡ് കൗൺസിലർ സിന്ധു.വി സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിനിഅൻസാർ അധ്യക്ഷയായിരുന്നു. ചടങ്ങിൽ വർക്കല മുനിസിപ്പൽ സെക്രട്ടറി സജി എൽ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുദർശിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജി ആർ.വി, കൗൺസിലറായ അഡ്വ:അനിൽ കുമാർ, സി.ഡി.പി.ഓ ജ്യോതിഷ്മതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രസ്തുത അങ്കണവാടിയുടെ ടീച്ചർ ജൂലി ചടങ്ങിൽ നന്ദി പറഞ്ഞു.

പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ...