‘നോ പറയാം നമുക്ക് നോക്കുകൂലിയോട്’; അവബോധന ക്ലാസ്സ്‌ സംഘടിപ്പിച്ചു

Nov 11, 2021

seena

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്‌ ആറ്റിങ്ങൽ, കഴക്കൂട്ടം, വെഞ്ഞാറമൂട്, വർക്കല എന്നീ ഉപകാര്യാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ “നോ പറയാം നമുക്ക് നോക്കുകൂലിയോട്” എന്ന വിഷയം സംബന്ധിച്ച് അവബോധന ക്ലാസ്സ്‌ ആറ്റിങ്ങൽ നാരായണ ഹാളിൽ വച്ചു സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ ചെയർമാൻ (ഡിഎൽഒ) ബി.എസ് രാജീവ്, ഹെഡ്ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയൂ ) സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറിയും ആറ്റിങ്ങൽ ഉപകാര്യാലയത്തിലെ ഉപസമിതി അംഗവുമായ രാമു, സിഐടിയൂ ജില്ലാ കമ്മിറ്റി അംഗം ഉള്ളൂർ അനിൽകുമാർ, ഐഎൻടിയുസി ജില്ലാ കമ്മിറ്റി അംഗം വെട്ടുറോഡ് സലാം, മറ്റു ഉപകാര്യാലയങ്ങളിലെ ഉപസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS