വർക്കല നഗരസഭയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. വയോമിത്രം പദ്ധതിയിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, പാപനാശത്തു നടത്തുന്ന അനധികൃത പാർക്കിംഗ് ഫീസ് ഈടാക്കുന്നവർക്ക് എതിരെ നടപടിയെടുക്കുക, 660 sqftന് താഴെയുള്ള വീടുകളുടെ 2015 മുതലുള്ള കരകുടിശിഖ ഒഴിവാക്കുക, കറുന്നിലക്കോട് ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം പുനസ്ഥാപിക്കുക, എൻ എച്ച് എം ഫണ്ടുകൾ വാർഡുകളിൽ അടിയന്തരമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്.
ആവശ്യങ്ങൾ നഗരസഭ സെക്രട്ടറിയുമായി കൗൺസിലർമാർ ചർച്ച ചെയ്തപ്പോൾ അറിയാൻ സാധിച്ചത് വായോമിത്രം മരുന്നുകൾ സംസ്ഥാന സർക്കാർ കെഎംസിക്ക് 30 കോടിയോളം രൂപ നൽകാൻ ഉള്ളത് കൊണ്ടാണ് മരുന്ന് വിതരണം മുടങ്ങിയത് എന്നാണ്. ആയതിനാൽ മരുന്ന് വിതരണത്തിനായി ബദൽ സംവിധാനം ഉടൻ നടപ്പിലാക്കാം എന്ന് സെക്രട്ടറി ഉറപ്പു നൽകി.
കൗൺസിലർ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്നു സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു. പാർലമെന്റ്റി പാർട്ടി ലീഡർ അഡ്വ, ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കൗൺസിലർമാരായ വിജി R.V, ഉണ്ണികൃഷ്ണൻ പ്രിയഗോപൻ, ഷീനഗോവിന്ദ്, രാഖി, സിന്ധു.V, A.R. അനീഷ്, സിന്ധു വിജയൻ, അശ്വതി, അനു.K.L എന്നിവർ പങ്കെടുത്തു.