കുടുംബവഴക്കിനിടെ കൊലപാതകം; 56കാരിയെ തലയ്ക്കടിച്ച് കൊന്നു, ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്കായി തിരച്ചില്‍

Jul 16, 2023

seena

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് (56) കൊല്ലപ്പെട്ടത്. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച് ലീനയുടെ ഭര്‍ത്താവിന്റെ രണ്ടു സഹോദരന്മാര്‍, വീട്ടമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായ ലീനയെ ഉടന്‍ തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...