ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായി സച്ചിദാനന്ദസ്വാമികളെ തെരഞ്ഞെടുത്തു

Nov 7, 2021

ശിവഗിരി: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡിലേക്ക് നിലവിലുള്ള ഒൻപത് അംഗങ്ങളിൽ നിന്നും പ്രസിഡണ്ട് ആയി സച്ചിദാനന്ദസ്വാമികളെയും ജന സെക്രട്ടറിയായി ഋതംഭരാനന്ദ സ്വാമികളെയും ഖജാൻജി യായി ശാരദാനന്ദ സ്വാമികളെയും തെരെഞ്ഞെടുത്തു .

11 പേരെ തിരഞ്ഞെടുത്തിരുന്നു .നിലവിലെ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും ബോർഡ് അംഗം സ്വാമി ശിവസ്വരൂപാനന്ദയും പരാജയപ്പെട്ടു. സ്വാമി ശുഭാംഗാനന്ദയും സ്വാമി സച്ചിദാനന്ദയുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് . സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ബോധി തീർത്ഥ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ.പതിനൊന്നംഗ ബോർഡിലേക്ക് 21 പേരാണ് മത്സരിച്ചത്. 43 സ്വാമിമാർക്കാണ് വോട്ടവകാശം. എല്ലാവരും വോട്ട് രേഖപ്പെടുത്തി. അഞ്ചു വർഷമാണ് ബോർഡിന്റെ കാലാവധി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...