തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സർഫിംഗിനിടെ ഉണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോൺ ആണ് മരിച്ചത്. വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
‘മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്’; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക
കഴിഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു...

















